ഒറ്റപൊട്ടിത്തെറി!!!; ഗ്ലാസുകള്‍ ചിതറിത്തെറിച്ചു, പുക ഉയര്‍ന്നു; ഡല്‍ഹിയിലെ സ്ഫോടന ദൃശ്യങ്ങൾ പുറത്ത്

ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപത്തുണ്ടായ സ്ഫോടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്ക്കൂളിന് പുറത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ 7.50നായിരുന്നു സ്കൂളിന്റെ മതിലിനോട് ചേർന്ന് സ്ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഫോടനത്തെ തുടർന്ന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ ചിതറിത്തെറിച്ചു. സ്ഫോടനത്തിന്റെ ശബ്ദത്തോടൊപ്പം വലിയ പുക ഉയര്‍ന്നതാണ് ആശങ്കയുയര്‍ത്തിയത്. അടുത്തുള്ള കടയില്‍ നിന്നും സിലണ്ടര്‍ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറന്‍സിക് വിദഗ്ധരും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ടീമും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. 

Inshort: CCTV footage released showing a blast near CRPF School in Rohini, Delhi. The incident occurred on Sunday morning, no injuries reported.

Content Highlights: Delhi: CCTV Footage of Blast Near CRPF School in Rohini