അജ്മീർ ഷാ ബോട്ടും തൊഴിലാളികളും എവിടെ ? 16 പേരെ കാണാതായിട്ട് ആറു മാസം
കോഴിക്കോട് ബേപ്പൂരിൽ നിന്ന് പോയ അജ്മീർ ഷാ എന്ന ബോട്ടും അതിലെ 16 മത്സ്യത്തൊഴിലാളികളേയും കാണാതായിട്ട് ആറുമാസം. ഒരുകോടിയിലേറെ വിലവരുന്ന ബോട്ടിനുള്ള നഷ്ടപരിഹാരമായി ഒരുരൂപ പോലും ഉടമയ്ക്ക് ഇതുവരെ കിട്ടിയിട്ടില്ല. കാണാതായവരിൽ 12 പേർ തമിഴ്നാട്ടുകാരും നാലുപേർ ബംഗാളികളുമായിരുന്നു.
മേയ് അഞ്ചിന് ആഞ്ഞടിച്ച ടൗട്ടേ ചുഴലിക്കാറ്റിനിടെയാണ് ബോട്ട് കാണാതായത്. ഡോണിയർ വിമാനങ്ങളുൾപ്പെടെ ഉപയോഗിച്ച് പത്തുദിവസത്തോളം തിരച്ചിൽ നടത്തിയിരുന്നു. ബോട്ട് കടലിൽ താഴ്ന്നുപോയിരിക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ബോട്ടായിരുന്നു അജ്മീർ ഷാ എന്ന് ബോട്ടിന്റെ പാർട്ണർമാരിലൊരാളായ നിസാർ പറഞ്ഞു.
Content Highlights: