ക്ഷേമപെന്‍ഷനില്‍ നിന്ന് പണം പിരിച്ച പഞ്ചായത്ത് അംഗത്തെ സിപിഐ സസ്പെന്‍ഡ് ചെയ്തു

കൊല്ലം: കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് നിര്‍ബന്ധിത പാര്‍ട്ടി പ്രവര്‍ത്തന ഫണ്ട് പിരിച്ച സംഭവത്തില്‍ സി.പി.ഐ പഞ്ചായത്ത് അംഗം പി.വൈ വര്‍ഗ്ഗീസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സി.പി.ഐ അഞ്ചല്‍ മണ്ഡലം സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെയും നിയോഗിച്ചു.