രാഷ്ട്രീയകേരളം വിടചൊല്ലി; കാനം ഇനി ഓര്‍മകളില്‍

കാനം  രാജേന്ദ്രൻ ഇനി ദീപ്ത സ്മരണ. കോട്ടയം കാനത്തെ കൊച്ചുകളപ്പുരയിടം വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ  സംസ്​കാരം പൂർത്തിയായി. കാർക്കശ്യമുള്ള നിലപാടുകളിലൂടെയും, ധീരമായ നേതൃത്വത്തിലൂടെയും കേരള രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വമായിരുന്ന കാനം രാജേന്ദ്രന് മലയാളക്കര നൽകിയതും അർഹമായ അന്ത്യയാത്ര.  ആയിരക്കണക്കിന് ജനങ്ങളും തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി കോട്ടയം കാനത്തേക്ക് എത്തിയിരുന്നു.. ധീര സഖാവേ ലാൽസലാം എന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിലായിരുന്നു കാനത്തിന്റെ മടക്കം. രാ​വി​ലെ 11 മണിയോടെയാണ് സം​സ്​​കാ​ര​ച്ച​ട​ങ്ങു​ക​ൾ നടന്നത്. വീ​ടി​ന്‍റെ തെ​ക്കു​വ​ശ​ത്തെ പുളിമരച്ചുവ​ട്ടി​ൽ അച്ഛൻ വി.​കെ. പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ​ക്ക്​ ചി​ത​യൊ​രു​ക്കി​യ സ്ഥ​ല​ത്തോ​ട്​ ചേ​ർ​ന്നാ​ണ്​ കാ​ന​ത്തി​നും​ അ​ന്ത്യ​വിശ്രമം ഒ​രു​ക്കി​യത്.. മ​ക​ൻ സ​ന്ദീ​പ്​​ ചി​ത​ക്ക്​ തീ ​കൊ​ളു​ത്തി.മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സി.​പി.​ഐ ദേ​ശീ​യ സെക്രട്ടറി ഡി. രാജ, ബി​നോ​യ് വി​ശ്വം, സി.​പി.​എം സം​സ്ഥാ​ന സെ​​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, ആർ..ജെ.ഡി സംസ്ഥാന അധ്യക്ഷനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി.ശ്രേയാംസ് കുമാർ, മാതൃഭൂമി പത്രാധിപർ മനോജ് കെ.ദാസ്, സി.​പി.​ഐ ത​മി​ഴ്നാ​ട്, ക​ര്‍ണാ​ട​ക സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക നേ​താ​ക്ക​ൾ എ​ന്നി​വ​ർ കാ​ന​ത്തി​ന്​ അ​ന്തി​മോ​പ​ചാ​രം അർപ്പിച്ചു

Content Highlights: CPI leader Kaanam Rajendran passes away