തിരുവനന്തപുരം-കാസര്‍ഗോഡ് ജലപാത; ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം-കാസര്‍ഗോഡ് പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 520 കിലോ മീറ്റര്‍ ജലപാതയാണ് ആദ്യഘട്ടത്തില്‍ നാടിന് സമര്‍പ്പിച്ചത്. വേളി ടൂറിസ്റ്റ് വില്ലേജില്‍ നിന്നും മുഖ്യമന്ത്രി ആദ്യ ബോട്ട് യാത്ര നടത്തി.
കോവളം മുതല്‍ ബേക്കല്‍വരെയാണ് പശ്ചിമതീര ജലപാത. എം.എല്‍.എമാരായ വി.ജോയ്, വി.എസ് ശിവകുമാര്‍ തിരുവനന്തപുരം മേയര്‍ ആര്യാരാജേന്ദ്രന് തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.620 കി.മീ ആണ് ജലപാതയുടെ ആകെ നീളം. 3000 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
Content Highlights: