VIDEO | കള്ളവോട്ട് ആരോപണം; ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സംഘർഷം, എം.പിക്ക് നേരെ കയ്യേറ്റം

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. കള്ളവോട്ട് ആരോപിച്ചാണ് സംഘർഷമുണ്ടായത്. പി.എസ് ജയപ്രകാശിൻ്റെ വോട്ട് നേരത്തെ ചെയ്തുവെന്നാണ് ആരോപണം. വരിനിന്ന് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് തൻ്റെ വോട്ട് നേരത്തെ ചെയ്തതായി പറഞ്ഞതെന്നും താൻ സ്ഥിരമായി കോൺഗ്രസ് ഔദ്യോഗിക പാനലിന് വോട്ട് ചെയ്യുന്ന ആളാണെന്നും ജയപ്രകാശ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസും കോൺഗ്രസ് നേതാക്കളും തമ്മിലും വാക്കേറ്റമുണ്ടായി. പോലീസും കള്ള വോട്ടിന് കൂട്ടുനിൽക്കുന്നു എന്നാണ് ആരോപണം. 

വോട്ടെടുപ്പിനായി വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിന് നേരെ കല്ലേറും എം.കെ. രാഘവന്‍ എം.പിയ്ക്ക് നേരെ കയ്യേറ്റവും ഉണ്ടായി. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ കനത്ത പൊലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ്  മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം പിന്തുണയോടെ മത്സരിക്കുന്നത്. 35000- നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്  കോണ്‍ഗ്രസിന്റെ കൈവശമുളള  ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരെ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു

Content Highlights: Chevayur Bank Election Clash: CPM-Congress Conflict