തിരമാലകളിലൊരു നീല പ്രകാശം, ചെന്നൈയിൽ ദൃശ്യവിസ്മയമൊരുക്കി കവര്, കാണാനെത്തിയത് നിരവധിപേർ

ചെന്നൈയിലെ ഇസിആർ ബീച്ചിൽ ദൃശ്യവിസ്മയമൊരുക്കി കവരടിച്ച തിരമാലകൾ. തിരമാലകൾ തീരത്ത് എത്തുന്നതിന് മുൻപ് കവരിന്റെ നീല പ്രകാശം വ്യക്തമായി കാണാമായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധിയാളുകളാണ് ബീച്ചിൽ കവര് കാണാനെത്തിയത്. 

ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് കവര് എന്ന് അറിയപ്പെടുന്നത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണിത്. 2023ലും സമാനമായ രീതിയിൽ ഇസിആർ ബീച്ചിൽ കവരടിച്ചിരുന്നു. 

Inshort: ECR Beach in Chennai witnessed a stunning display of bioluminescence, with waves glowing blue. See photos and learn about the phenomenon.

Content Highlights: Blue Waves Glow at ECR Beach | Bioluminescence Phenomenon