ഒരു രാജമല്ലി വിടരുന്ന പോലെ... ബൈക്കോടിച്ച് വരുന്ന സുധിയെ എങ്ങനെ മറക്കാനാകും? | അനിയത്തിപ്രാവ് @25


1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന സിനിമ യുവാക്കളിൽ ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല. സ്പ്ലെൻഡർ ഓടിച്ചുനടക്കുന്ന ചുള്ളൻ ചെക്കാനായി അന്ന് കുഞ്ചാക്കോ ​ബോബൻ അഭിനയിച്ച് തകർത്തത് സിനിമയിലെ തന്റെ ആദ്യ വേഷമായിരുന്നു. ഒരു രാജമല്ലി വിടരുന്ന പോലെ എന്ന് പാടി ബൈക്കോടിച്ച്  വരുന്ന സുധിയെ എങ്ങനെ മറക്കാനാകും? 

25 വർഷങ്ങൾക്കിപ്പുറം അതേ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ. ആലപ്പുഴ സ്വദേശിയായ ബോണിയാണ് ഈ ബൈക്ക് 16 വർഷങ്ങൾക്ക് മുൻപ് വാങ്ങിയത്.  അദ്ദേഹത്തിൽ നിന്നാണ് കുഞ്ചാക്കോ ബോബൻ തന്റെ ആ​ദ്യ സിനിമയുടെ ഓർമ്മകൾ ഇപ്പോൾ സ്വന്തമാക്കിയത്. 
 

Content Highlights: chackochan owns that old splendor from his first movie aniyathipravu on its 25th year