ഷവര്‍മ തട്ടില്‍ കയറി ചിക്കന്‍ കഴിച്ച് പൂച്ചകള്‍; പയ്യന്നൂരില്‍ കട അടപ്പിച്ചു
പയ്യന്നൂരിലെ ഹോട്ടലില്‍ ഷവര്‍മ തട്ടില്‍ കയറി പൂച്ചകള്‍ ഷവര്‍മ കഴിച്ചതിനുപിന്നാലെ കട അടപ്പിച്ചു. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മജ് ലിസ് റെസ്റ്റോറന്റില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പാചകക്കാരന്‍ ഇല്ലാതിരുന്ന സമയത്താണ് പൂച്ചകള്‍ ഷവര്‍മ തട്ടില്‍ കയറിയത്. ഷവര്‍മ കഴിക്കുകയായിരുന്ന പൂച്ചകളെ പാചകക്കാരനെത്തിയാണ് ഓടിച്ചുവിട്ടത്.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പയ്യന്നൂര്‍ നഗരസഭാ ആരോഗ്യവിഭാഗം അധികൃതരെത്തിയാണ് ഹോട്ടല്‍ അടപ്പിച്ചത്. ഷവര്‍മ തയ്യാറാക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ അശ്രദ്ധയോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.