'ഈശോ' സിനിമാ വിവാദം; സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത 'ഈശോ' സിനിമയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. ദൈവനാമം ദുരുപയോഗം ചെയ്യുന്ന സിനിമകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. 

കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു മതത്തെയും വേദനിപ്പിക്കുന്ന തരത്തിലാവരുത് സിനിമകളെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോബ് മൈക്കിള്‍ എം.എല്‍.എ. പറഞ്ഞു.

Content Highlights: