കുടിവെള്ളം നിഷേധിച്ചുവെന്ന വ്യാജ പരാതി; ശോഭ കരന്തലജെയ്ക്കെതിരെ കേസ്

മലപ്പുറം: മലപ്പുറം പൈങ്കണ്ണൂരില്‍ മതത്തിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചുവെന്ന് ട്വീറ്റ് ചെയ്തതിന് ബിജെപി നേതാവും ഉഡുപ്പി ചിക്കമംഗളൂര്‍ എം.പിയുമായ ശോഭ കരന്തലജെയ്ക്കെതിരെ കുറ്റിപ്പുറം പോലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമത്തിനുള്ള 153 (എ) വകുപ്പ് പ്രകാരമാണ് കേസ്. പ്രാദേശിക ബി.ജെ.പി. നേതാവ് ഗണേശന്‍ അടക്കം സേവാഭാരതി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Content Highlights: