Video | സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കാറോടിച്ച് കയറ്റി കുട്ടികള്‍ക്ക് നേരേ ഡ്രൈവറുടെ പരാക്രമം

കോഴിക്കോട്: സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് കാറോടിച്ച് കയറ്റി കുട്ടികള്‍ക്ക് നേരേ ഡ്രൈവറുടെ പരാക്രമം. പേരാമ്പ്ര കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബുധനാഴ്ച രാവിലെ കുട്ടികള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. കുട്ടികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. ഡ്രൈവര്‍ അപകടകരമായ രീതിയില്‍ കുട്ടികള്‍ക്ക് നേരെ വാഹനമോടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. വണ്ടിയോടിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. 

Content Highlights: car drives into school ground children