പാട്ടിനിടയില്‍ പിറക്കുന്ന അക്ഷരങ്ങള്‍..

വിയറ്റ്‌നാമിലെ വേദികളിലെ ജനപ്രിയതാരമാണ് കലിഗ്രഫി കലാകാരന്‍  ദങ് ഹോക്. വേദിയില്‍ പരമ്പരാഗതവേഷമണിഞ്ഞ് പാട്ടിനൊപ്പം അക്ഷരകല അവതരിപ്പിക്കുന്ന താരം. നടനും ഡിസൈനറും ടിവിയില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കുകയും ഒക്കെ ചെയ്യുന്നയാളാണ് ദങ് ഹോക്. വിയറ്റ്‌നാമിലെ ഹോച്ചിമിന്‍ സിറ്റിയില്‍ ജനിച്ച് അമേരിക്കയില്‍ പരിശീലനം നേടി. വിയറ്റ്മാമിലെ ഗോള്‍ഡന്‍ ബോയ് എന്നാണ് വിളിപ്പേര്. വിയറ്റ്‌നാമിലെ ഏറ്റവും വലിയ കവിതാ കലിഗ്രഫി പുസ്തകം തയ്യാറാക്കിയതിന് റെക്കോഡ് നേടിയിട്ടുണ്ട്. യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ ,സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഒഫ് റൈറ്റിങ് എന്നിവയുടെ തലവനുമായിരുന്നു ദങ് ഹോക്.

Content Highlights: calligraphy artist