കൃത്രിമക്കുളങ്ങള്‍ നൂറോളം; ഇത് പെരുവണ്ണാമൂഴി ഡാമിലെ മത്സ്യക്കൃഷി

വിഷരഹിതമായ പച്ചക്കറികള്‍ മാത്രം പോരാ, വിഷരഹിതമായ മത്സ്യവും മലയാളിക്ക് ആവശ്യമാണ്. കോഴിക്കോട് പെരുവണ്ണാമൂഴി ഡാമിന് നടുവില്‍ മത്സ്യക്കൃഷി പരീക്ഷിച്ച് വിജയം കൈവരിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.  

നൂറോളം കൃത്രിമ കുളങ്ങളിലായി പല തരത്തിലുള്ള മത്സ്യങ്ങളെയാണ് ഇവിടെ വളര്‍ത്തുന്നത്. സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് മത്സ്യസമ്പത്ത് വളര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ അഡാക്ക് ആണ് ഇവിടെ മത്സ്യക്കൃഷി നടത്തുന്നത്.

അഡാക്കും പെരുവണ്ണാമൂഴി എസ്.സി.-എസ്.ടി. സഹകരണ സംഘവും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. നാബസ്, പംഗേഷ്യസ്, ഗിഫ്റ്റ് തിലോപ്പിയ എന്നീ ഇനങ്ങളിലുള്ള മത്സ്യങ്ങളുടെ അഞ്ചുലക്ഷത്തോളം കുഞ്ഞുങ്ങളെയാണ് ഇവിടെയുള്ള കുളങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ളത്.

Content Highlights: peruvannamuzhi dam, fish farm, Cage fish farming kerala, kerala state fisheries department, ADAK