കണ്ടു ഇഷ്ടപ്പെട്ടു എടുക്കുന്നു! വില്‍പ്പനയ്‌ക്കെത്തിച്ച കാളയെ മോഷ്ടിച്ചു, മൂന്നംഗ സംഘം CCTV-യില്‍

.
.

കൊല്ലം അഞ്ചുളയില്‍ കാളച്ചന്തയില്‍ വില്‍പ്പനയ്ക്കായി കെട്ടിയിരുന്ന കാളയെ മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി അഞ്ചല്‍ പോലീസ് സ്‌റ്റേഷനോട് ചേര്‍ന്ന കാളച്ചന്തയിലായിരുന്നു സംഭവം. 40,000 രൂപയോളം വില വരുന്ന, കുന്നിക്കോട് സ്വദേശി ഷാജഹാന്റെ മൂരിക്കാളയാണ് മോഷണം പോയത്. മൂന്നംഗ സംഘം കാളയെ കടത്തിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷാജഹാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തില്‍ ഇളമാട് നിന്ന് കാളയെ പോലീസ് കണ്ടെത്തിയെങ്കിലും പ്രതികളെ ഇതുവരേയും പിടികൂടാനായിട്ടില്ല.
 

Content Highlights: bull robbery at kollam cctv visuals