രാഹുലിന്റെ റോഡ് ഷോയിൽ എന്തിനാണ് മുസ്‌ലിംലീഗിന്റെ പച്ചക്കൊടി ഒളിപ്പിച്ചത്? - വൃന്ദാ കാരാട്ട്

കല്പറ്റ: രാഹുൽഗാന്ധിയുടെ നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുന്നോടിയായുള്ള റോഡ് ഷോയിൽ മുസ്‌ലിംലീഗിന്റെ പച്ചക്കൊടി എന്തിനാണ് ഒളിപ്പിച്ചുവെച്ചതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്. ഐ.എൻ.എൽ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ബഹുമാനിക്കപ്പെടുന്ന ഘടകമാണ്. ഇതിനൊപ്പം സി.പി.എമ്മിന്റെയും സി.പി.ഐ.യുടെയും ചെങ്കൊടിയുമുണ്ട്. അതാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും അവർ പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ആനി രാജയുടെ റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു വൃന്ദാ കാരാട്ട്. 

Content Highlights: brinda karat against congress in annie raja's road show