അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും
ഇന്നലെ അന്തരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
ഇന്നലെ വൈകിട്ടാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും മലങ്കര ഡാമില്‍ എത്തിയത്.
തുടര്‍ന്ന് അനിലും സുഹൃത്തുക്കളും ഡാമില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അനില്‍ ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.
Content Highlights: