ആക്രമിച്ചവരെ പോലും ചേര്‍ത്തുപിടിച്ച നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയും കോടിയേരിയും- ബിനീഷ് കോടിയേരി
വ്യക്തിപരമായി ആക്രമിക്കപ്പെട്ടപ്പോഴും ആക്രമികളെ ചേര്‍ത്തുനിര്‍ത്തിയ രണ്ടുപേരാണ് ഉമ്മൻ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് കോടിയേരി. ഒരുപാട് സമാനതകളുള്ള രണ്ട് വ്യക്തികളാണ് ഇരുവരും. ജനമനസ്സുകളിൽ അടയാളപ്പെടുത്തിയ നേതാക്കളെ വിസ്മൃതിയിലേക്ക് പോകാൻ ജനങ്ങൾ അനുവദിക്കില്ല. കേരളം ഉള്ളിടത്തോളം കാലം ഉമ്മൻചാണ്ടിയെന്ന മനുഷ്യൻ ഓർക്കപ്പെടും. ഇരു കുടുംബങ്ങളും ഇപ്പോഴും നല്ല സൗഹൃദത്തിലാണ്, ബിനീഷ് കോടിയേരി പറഞ്ഞു.