മദ്യം കിട്ടാൻ തിരിച്ചറിയൽ രേഖ വേണം; ബെവ്ക്യൂ ആപ്പിന്റെ ക്യു ആര്‍ കോഡ് സ്‌കാനിംഗ് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: മദ്യവില്‍പനയ്ക്ക് ബെവ് ക്യൂ ആപ്പ് വഴി ക്യു ആര്‍ കോഡ് സ്‌കാനിംഗ് തല്‍ക്കാലം നിര്‍ത്തിവെച്ചു. ബുക്ക് ചെയ്തവരുടെ പട്ടിക ബന്ധപ്പെട്ട എല്ലാ ഔട്ട്ലെറ്റുകള്‍ക്കും ബാറുകള്‍ക്കും ബെവ്കോ അയച്ചു നല്‍കി. ബുക്ക് ചെയ്തവര്‍ തിരിച്ചറിയല്‍ രേഖ കൊണ്ടു പോയാല്‍ മതിയാകും. 

സാങ്കേതിക തകരാര്‍ പരിഹരിക്കുന്നത് വരെയുള്ള താല്‍ക്കാലിക ക്രമികരണമാണ് ഇത് എന്ന് ബെവ്കോ എം.ഡി വ്യക്തമാക്കി. എന്നാല്‍ ഈ ക്രമികരണത്തിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ട് എന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. ലിസ്റ്റ് നോക്കി ആളുകള്‍ക്ക് മദ്യം നല്‍കുന്നതിന്  കൂടുതല്‍ സമയം എടുക്കും. അത് വീണ്ടും ബാറുകള്‍ക്ക് മുമ്പില്‍ വലിയ ക്യൂ രൂപപ്പെടുത്തും എന്നും ബാര്‍ ഉടമകള്‍ പറയുന്നു. ക്യൂ ആര്‍ കോഡ് സ്‌ക്യാന്‍ ചെയ്യുന്നത് തകരാറിലായതു കൊണ്ട് തന്നെ ഇപ്പോള്‍ സമയക്രമം അനുസരിച്ചല്ല മദ്യവിതരണം നടക്കുന്നത്. 

Content Highlights: