'എനിക്കുള്ള പിന്തുണ അദ്ദേഹത്തിനെതിരായ വിദ്വേഷ പ്രചാരണമാകരുത്'; വിവാദത്തില്‍ പ്രതികരിച്ച് ആസിഫ് അലി

.
.

രമേശ് നാരായണന്‍-ആസിഫ് അലി വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ആസിഫ് അലി. തന്നെ  പിന്തുണയ്ക്കുന്നത്‌ മറ്റൊരാള്‍ക്കെതിരായ വിദ്വേഷ പ്രചാരണമാകരുതെന്ന് ആസിഫ് അലി പറഞ്ഞു. അദ്ദേഹം അനുഭവിക്കുന്ന ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും. നിങ്ങളെല്ലാവരും ഇന്നലെ മുതല്‍ തന്ന പിന്തുണയ്ക്ക് നന്ദി. ഞാന്‍ നിങ്ങളോടെല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും ആസിഫ് പറഞ്ഞു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളേജില്‍ നടന്ന സിനിമാ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ആസിഫിന്റെ പ്രതികരണം.

Content Highlights: asif ali first comments on ramesh narayanan controversy