വായ്ക്കുരവകൾക്ക് പകരം മുഴങ്ങുന്ന ശരണംവിളികൾ; ഇവിടെ പൊങ്കാല അര്‍പ്പിക്കാനെത്തുന്നത് പുരുഷന്മാർ

ഇഷ്ടദൈവത്തിന് പൊങ്കാലയർപ്പിക്കാൻ എത്തുന്ന സ്ത്രീകൾ കേരളത്തിന് പുതിയ കാഴ്ചയല്ല. എന്നാൽ തിരുവനന്തപുരം ആര്യനാട് പുളിമൂട്ടിൽ ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിൽ, ശാസ്താവിന് പൊങ്കാലയർപ്പിക്കാൻ  നോമ്പ് നോറ്റ് എത്തുന്നത് പുരുഷൻമാരാണ്. ആ​ഗ്രഹ സാഫല്യത്തിനായി ആര്യനാട് അയ്യന് പൊങ്കാല ഇടാൻ ദൂരെ നിന്ന് പോലും പുരുഷൻമാർ എത്താറുണ്ട് .പൊങ്കാല തിളയ്ക്കുമ്പോൾ വായ്ക്കുരവകൾക്ക് പകരം ഇവിടെ മുഴങ്ങുന്നത് ശരണം വിളികളാണ്. 2015 മുതൽക്കാണ് ഇവിടെ പുരുഷൻമാർ പൊങ്കാല അർപ്പിക്കാൻ എത്തിതുടങ്ങിയത്.

In Short: At the Aryanad Pulimoottil Sreekandha Sastha Temple in Thiruvananthapuram, a unique ritual unfolds each year: men gather to offer Pongala, a tradition usually reserved for women. Since 2015, this rare sight has become a spiritual event where male devotees, some traveling long distances, come to fulfil vows and seek blessings from Sastha. Instead of typical festival sounds, the temple resonates with "Saranam" chants as Pongala pots boil. This growing tradition offers a new spiritual dimension in Kerala's vibrant temple culture.

Content Highlights: Aryanad Pulimoottil Sreekandha Sastha Temple breaks tradition by hosting Pongala offerings by men