തങ്ങൾക്ക് മാലിന്യ സംസ്കരണത്തിന് സംവിധാനമുണ്ടെന്ന് റെയിൽവേ; തെളിവ് സഹിതം കാണിക്കാമോയെന്ന് മേയര്‍

റെയിൽവേയുടെ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനങ്ങളുണ്ടെന്ന് പറയുമ്പോൾ അത് തെളിവ് സഹിതം കാണിക്കാൻ റെയിൽവേ തയ്യാറാണോയെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. റെയിൽവേക്കൊരു മാലിന്യവുമില്ലെന്നും ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ ഭാഗത്തുള്ള മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം കോര്‍പറേഷന്റേതാണെന്നും ദക്ഷിണ റെയില്‍വേ എഡിആര്‍എം പറഞ്ഞതിനു പിന്നാലെയായിരുന്നു മേയറുടെ പ്രതികരണം. 

മൂന്നാമത്തെ പ്ലാറ്റ്ഫോമിലെ മാൻ‌ഹോൾ തുറന്ന് പരിശോധിക്കുമ്പോൾ റെയിൽ നീർ എന്ന റെയിൽവേയുടെ കുപ്പിവെള്ളത്തിന്റെ കുപ്പിയടക്കം എടുത്തുമാറ്റിയിരുന്നു. റെയിൽവേ സ്റ്റേഷനുപുറത്തുനിന്നോ ന​ഗരസഭയുടെ മറ്റേതെങ്കിലും സ്ഥലത്തുനിന്നും അത് വാങ്ങി ഇവിടെ പോയി കളയാൻ എന്തായാലും പറ്റില്ലല്ലോ. സ്റ്റേഷൻ പരിസരത്തെ എല്ലാ അധികാരങ്ങളും ചുമതലകളും റെയിൽവേക്കാകുമ്പോൾ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് പറഞ്ഞൊഴിയാൻ റെയിൽവേക്ക് എങ്ങനെയാണ് കഴിയുന്നതെന്നും ആര്യ ചോദിച്ചു. 
 

Content Highlights: Arya Rajendran against railway on waste management in mayizhanchan canal