ഇനി ഷോക്കടിപ്പിക്കുന്ന ബില്ലില്ല, ടെറസിൽ സോളാർ പവർഗ്രിഡ് പ്ലാന്റ് സ്ഥാപിച്ച് സ്കൂൾ

തിരുവനന്തപുരം അരുമാനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഇനി ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലുകൾ കിട്ടില്ല. സ്കൂളിന്റെ ടെറസിൽ സോളാർ പവർഗ്രിഡ് പ്ലാന്റ് സ്ഥാപിച്ചു. സ്കൂളിന്റെ ആവശ്യത്തിന് മാത്രമല്ല ഇവിടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. സ്കൂളിലെ ആവശ്യങ്ങൾക്കുശേഷം ബാക്കി വൈദ്യുതി യൂണിറ്റിന് രണ്ടുരൂപ നിരക്കിൽ കെ.എസ്.ഇ.ബി.ക്ക് നൽകും.

പരിസ്ഥിതി സൗഹൃദ ക്യാമ്പസ് ആയി ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള സ്കൂൾ  പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് സോളാർ പ്ലാന്റ് സ്ഥാപിച്ചത്. 20 കിലോവാട്ട് ശേഷിയുള്ള പവർ പ്ലാന്റിൽ  നിന്ന് പ്രതിദിനം ശരാശരി 80 യൂണിറ്റ് വൈദ്യുതിയാണ് ഉൽപ്പാദിപ്പിക്കുന്നത്. 

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മെഗാബൈറ്റ് ടെക്നോളജീസ്  എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പവർ പ്ലാന്റ് സ്ഥാപിച്ചത്. 

Content Highlights: