ആവേശപ്പോരിന് പള്ളിയോടങ്ങള്‍; ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് കൊടിയേറി

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് കൊടിയേറി. ജലഘോഷയാത്രയില്‍ 52 പള്ളിയോടങ്ങളും മത്സര വള്ളംകളിയില്‍ 50 പള്ളിയോടങ്ങളും ജലപൂരത്തില്‍ പങ്കുചേരും. എ ബാച്ചിലും ബി ബാച്ചിലും ഒന്നാംസ്ഥാനം നേടുന്ന പള്ളിയോടങ്ങള്‍ക്ക് മന്നം ട്രോഫി സമ്മാനിക്കും. ജലഘോഷയാത്രയ്ക്ക് മുന്നോടിയായി ഉച്ചയ്ക്ക് 1.30-ന് സത്രം പവലിയനില്‍ നടക്കുന്ന പൊതുസമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനംചെയ്യും. ജലഘോഷയാത്ര കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനംചെയ്യും. മത്സര വള്ളംകളി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പള്ളിയോട ശില്‍പ്പികളെ സാംസ്കാരിക മന്ത്രി സജി ചെറിയാന് ആദരിക്കും. പള്ളിയോട സേവാസംഘം മുന്‍ പ്രസിഡന്റ് ഡോ.കെ.ജി. ശശിധരന്‍പിള്ളയെ ദേവസ്വം മന്ത്രി വി.എന്‍. വാസവന് ആദരിക്കും. സുവനീര്‍ പ്രകാശനം മന്ത്രി വീണാജോര്‍ജ് നിര്‍വഹിക്കും.
Content Highlights: Aranmula, Vallamkali, Boat Race, Parthasarathy Temple, Aranmula uthrattathi vallamkali