എന്‍പിആര്‍ എന്യുമറേറ്റര്‍മാരെ നിയമിക്കാന്‍ കത്തയച്ച മഞ്ചേരി നഗരസഭാ സെക്രട്ടറിക്കെതിരെ ലീഗ്-സിപിഎം

മലപ്പുറം: ദേശീയ ജനസംഖ്യ രജിസ്റ്ററിന് എന്യുമറേറ്റര്‍മാരെ നിയമിക്കാന്‍ കത്തയച്ച മഞ്ചേരി നഗരസഭാ സെക്രട്ടറിക്കെതിരെ വന്‍ പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം മറികടന്ന ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മും യൂത്ത് ലീഗും നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനിടെ നഗരസഭാ സെക്രട്ടറിക്ക് മലപ്പുറം ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തെറ്റുപറ്റിയതെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.

Content Highlights: