വാക്കുകൾ കിട്ടുന്നില്ല, അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു- എ.പി അനിൽകുമാർ
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശിന്റെ വിയോഗത്തെ അനുസ്മരിച്ച് മുൻമന്ത്രി എ.പി അനിൽകുമാർ. വാക്കുകൾ കിട്ടാത്ത അവസ്ഥയാണ്. കഴിഞ്ഞ രണ്ടുദിവസം മുമ്പുപോലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. രാഷ്ട്രീയബന്ധത്തിനപ്പുറം ഏറ്റവുമടുത്ത സുഹൃത്താണ് അദ്ദേഹം. അങ്ങേയറ്റം വേദനയുളവാക്കുന്നതാണ് പ്രകാശിന്റെ വിയോഗമെന്നും അനിൽകുമാർ പറഞ്ഞു.
Content Highlights: