സഹായിച്ചവര്‍ക്ക് നന്ദി, അന്‍വിത നാളെ കേരളത്തിലേക്ക് മടങ്ങും
ഹൈദരാബാദിലെ ചികിത്സയുടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി അന്‍വിത നാളെ കേരളത്തിലേക്ക് മടങ്ങും. പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ചവര്‍ക്ക് മാതാപിതാക്കള്‍ നന്ദിയറിയിച്ചു. കണ്ണിലെ അര്‍ബുദത്തിനുള്ള ഇന്‍ട്രാ ആര്‍ട്ടീരിയല്‍ കീമോതെറാപ്പിക്കാണ് അന്‍വിതയും കുടുബവും ഹൈദരാബാദിലെത്തിയത്.
ലോക്ക്ഡൗണില്‍ ഹൈദരാബാദില്‍ എത്താനാവാതെ തുടര്‍ചികിത്സ മുടങ്ങുമെന്ന ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ആംബുലന്‍സ് ഒരുക്കിയാണ് ഒന്നര വയസ്സുകാരിയായ അന്‍വിതയെ ആശുപത്രിയില്‍ എത്തിച്ചത്. മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി
Content Highlights: