VIDEO | കറുകറെ കാര്‍മുകില്‍... ഭിന്നശേഷിക്കാര്‍ക്കൊപ്പം നൃത്തമാടി മന്ത്രി ആര്‍. ബിന്ദു

ഭിന്നശേഷി കലാപ്രതിഭകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന മന്ത്രി ആര്‍.ബിന്ദു, നര്‍ത്തകി മേതില്‍ ദേവിക സമീപം.
ഭിന്നശേഷി കലാപ്രതിഭകള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന മന്ത്രി ആര്‍.ബിന്ദു, നര്‍ത്തകി മേതില്‍ ദേവിക സമീപം.

സാമൂഹ്യനീതി വകുപ്പ് നേതൃത്വംനല്‍കുന്ന ഭിന്നശേഷിക്കാരായ കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട് ഗ്രൂപ്പായ അനുയാത്ര റിഥം എന്ന പരിപാടി തിരുവന്തപുരം  ലുലു മാളില്‍ ഉദ്ഘാടനം ചെയ്തശേഷം അവര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ആര്‍. ബിന്ദു. നര്‍ത്തകി മേതില്‍ ദേവികയ്‌ക്കൊപ്പമായിരുനനു കറുകറെ കാര്‍മുകില്‍ എന്ന പാട്ടിന് മന്ത്രി ചുവടുവെച്ചത്. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ 'ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്' എന്ന പദ്ധതി വഴി മികവാര്‍ന്ന പ്രകടനം കാഴ്ചവച്ച 28 പ്രതിഭകളെ ഉള്‍പ്പെടുത്തിയാണ് അനുയാത്ര റിഥം ഒരുക്കിയത്.

Content Highlights: Anuyatra ridham program minister r bindu dance with disabled artists