'അഞ്ചാം പാതിരാ' 'ഹൈഡ്രേഞ്ചിയ'യില്‍ നിന്ന് മോഷ്ടിച്ചത്; കോപ്പിയടി ആരോപണവുമായി എഴുത്തുകാരന്‍ ലാജോ ജോസ്
മലയാള സിനിമയിൽ വീണ്ടും കോപ്പിയടി വിവാദം. മലയാളത്തിൽ വന്‍ വിജയം നേടിയ ക്രൈം ത്രില്ലര്‍ ചിത്രം ‘അഞ്ചാം പാതിരാ’യ്ക്കെതിരെ മോഷണാരോപണമുയര്‍ത്തി എഴുത്തുകാരനായ ലാജോ ജോസ്.
'അഞ്ചാം പാതിരാ' സിനിമയിലെ പ്രസക്ത ഭാഗങ്ങൾ തന്‍റെ 'ഹൈഡ്രേഞ്ചിയ' എന്ന നോവലിൽ നിന്നും വിദഗ്ധമായി കോപ്പിയടിച്ചുവെന്നാണ് ലാജോ ജോസിന്റെ ആരോപണം.
അഞ്ചാം പാതിരായുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലാജോ ജോസിന്റെ പ്രതികരണം. സംവിധായകന്‍ മിഥുൻ മാനുവൽ തോമസിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: