വഖഫ് ബില്ലിനെതിരായ നിലപാട് ജനവിരുദ്ധം; സംസ്ഥാനത്തെ വിമര്‍ശിച്ച് അനില്‍ ആന്റണി | വീഡിയോ

photo credit: PTI
photo credit: PTI

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഏകകണ്‌ഠേനപാസാക്കിയ പ്രേമേയത്തിനെതിരെ ബി.ജെ.പി. ദേശീയ സെക്രട്ടറി അനില്‍ ആന്റണി.  കോൺഗ്രസും സി.പി.എമ്മും ചേര്‍ന്നെടുത്തിരിക്കുന്നത് ജനവിരുദ്ധ നിലപാടാണെന്ന് അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അനില്‍ ആന്റണിയുടെ വാക്കുകള്‍:
സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വാങ്ങിയ സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ 600-ലേറെ കുടുംബങ്ങളുടെ സ്വത്തിലാണ് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിക്കുന്നത്. കേരളത്തില്‍ ഉടനീളം ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഉടനീളം ഇത്തരം ലക്ഷക്കണക്കിന് സംഭവമുണ്ടായിട്ടുണ്ട്.

ഇത്തരം സംഭവങ്ങള്‍ ഉണ്ടാവരുതെന്ന് ചൂണ്ടിക്കാട്ടി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ആവശ്യപ്പെട്ട് സിറോ മലബാര്‍ സഭയും സിറോ മലങ്കര സഭയും കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. കേന്ദ്രത്തില്‍ ഇന്ത്യ സഖ്യമായി കേരളത്തില്‍ വ്യാജ ഏറ്റമുട്ടല്‍ നടത്തുന്ന സി.പി.എമ്മും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒന്നിച്ചതില്‍ അത്ഭുതമില്ല. ഇവരുടേത് ജനവിരുദ്ധ നിലപാടാണ്. ചില ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണ് ഈ നിലപാട് സ്വീകരിച്ചത്.

Content Highlights: BJP leader Anil Antony on Kerala government passing a resolution against Waqf Board Amendment Bill