'നിയമ സഹായങ്ങളൊക്കെ പറഞ്ഞുകൊടുക്കുന്നത് താനാണ്'; സാബുമോനൊപ്പം ചോദ്യംചെയ്യലിന് ഹാജരായി പ്രയാഗ

കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ ചോദ്യം ചെയ്യലിനായി നടി പ്രയാഗ മാർട്ടിൻ എറണാകുളം ടൗൺ സൗത്ത് സ്റ്റേഷനിൽ ഹാജരായി. നടൻ സാബു മോനും പ്രയാ​ഗയോടൊപ്പം എത്തിയിരുന്നു. പ്രയാ​ഗയ്ക്ക് വേണ്ടി നിയമസഹായങ്ങളൊക്കെ പറഞ്ഞുകൊടുക്കുന്നത് താനാണെന്നും മൊഴിയെടുത്ത് കഴിഞ്ഞ് ഇറങ്ങിവരുമ്പോൾ പ്രയാ​ഗയോട് സംസാരിക്കാൻ പറയാമെന്നും സാബു മോൻ പറഞ്ഞു. നേരത്തെ നടൻ ശ്രീനാഥ് ഭാസിയും മരട് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. 

Inshort: Actress Prayaga Martin appeared at Ernakulam Town South Police Station for questioning in a drug case related to notorious criminal Omprakash. Actor Sabu Mon accompanied her.

Content Highlights: Actress Prayaga Martin Appears at Police Station in Drug Case