നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തെയും അധിക്ഷേപച്ചതിനാൽ: പു.ക.സ.
എ ശാന്തകുമാർ അനുസ്മരണ പരിപാടിയിൽ നിന്ന് നടൻ ഹരീഷ് പേരടിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തെയും അധിക്ഷേപച്ചതുകൊണ്ടാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി യു. ഹേമന്ത് കുമാർ പറഞ്ഞു.
വലതുപക്ഷ ഗൂഢാലോചനയ്ക്ക് ഒപ്പം നിൽക്കുന്ന തരത്തിൽ ഹരീഷ് പേരടി പ്രതികരിച്ചു. പക്ഷേ, അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കിയത്തിൽ പിഴവുപറ്റി. അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം പുലർത്തുക എന്നത് കലാകാരന്റെ കടമയാണെന്ന് ഹരീഷ് പേരടി വിഷയത്തിൽ പ്രതികരിച്ചിരുന്നു.