iffk വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന, എഴുന്നേറ്റ് നിന്ന് കൈയടിച്ചുസ്വീകരിച്ച് സിനിമാപ്രേമികള്‍

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. അപ്രതീക്ഷിത അതിഥിയായി നടി ഭാവനയും ഐ.എഫ്.എഫ്.കെ. ഉദ്ഘാടന വേദിയിലെത്തി. പോരാട്ടത്തിന്റെ പെണ്‍പ്രതീകമായ ഭാവനയെ വേദിയിലേക്ക് ക്ഷണിക്കുന്നു എന്ന് സംവിധായകന്‍ രഞ്ജിത് പറഞ്ഞതിനുപിന്നാലെ നിറഞ്ഞ ഹര്‍ഷാരവങ്ങളോടെ എഴുന്നേറ്റ് നിന്നാണ് സിനിമാ പ്രേമികള്‍ ഭാവനയെ വേദിയിലേക്ക് സ്വീകരിച്ചത്.

Content Highlights: Actor Bhavana lights the lamp as the chief guest of 26th iffk