നീതി അകലെ ; ഭീഷണികള്‍ക്കും സുരക്ഷാമതിലിനുമിടയില്‍ ഒറ്റപ്പെട്ട് ഹാഥ്‌റസ് കുടുംബം

 
ഒന്നരവര്‍ഷം മുന്‍പ് ഹാഥ്‌റസില്‍ ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബം ഇന്നും ഭീഷണികള്‍ക്ക് നടുവിലാണ്. കനത്ത സുരക്ഷയിലാണ് ഒന്നര വര്‍ഷമായി ഇവരുടെ ജീവിതം. ബന്ധുക്കള്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയിട്ട് വേണം കുടുംബത്തെ കാണാന്‍. പുറത്ത് നിന്ന് ആരെങ്കിലും വന്നാല്‍ നിഴലുപോലെ പോലീസെത്തും.
 
വീടിനു ചുറ്റും സിസിടിവി ക്യാമറകള്‍, വീടിനകത്തേക്ക് കടക്കുന്നതിനു മുന്‍പ് പരിശോധനയ്ക്കായി മെറ്റല്‍ ഡിറ്റക്ടര്‍..ഇതിനപ്പുറം ഒറ്റപ്പെട്ട് കഴിയുന്ന കുടുംബം..പ്രതികളുടെ ബന്ധുക്കള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് ഇരയുടെ സഹോദരന്‍ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. 

Content Highlights: