പൊള്ളാച്ചിയിൽ നിന്നും പച്ചക്കറിയും പൂക്കളുമായി മാഹി വരെ; വേറെ ലെവലാണ് 75-കാരി രാജമ്മ
കണ്ണൂര്‍ : പച്ചക്കറിയുമായി 75-കാരി രാജമ്മ മാസത്തില്‍ രണ്ട് തവണ 580 കിലോമീറ്റര്‍ യാത്ര ചെയ്യും. പൊള്ളാച്ചിയില്‍ നിന്നും മാഹിയിലെത്തിയാണ് കച്ചവടം. പച്ചക്കറിയും പൂക്കളുമായിരുന്നു പ്രധാന വില്‍പ്പന. 40 കൊല്ലമായി രാജമ്മ ഈ യാത്ര തുടങ്ങിയിട്ട്.കണ്ണൂര്‍-കോയമ്പത്തൂര്‍ എക്സ്പ്രസിലാണ് പതിവായി യാത്ര. പൊള്ളാച്ചി സ്വദേശിയായ രാജമ്മ രാത്രി എത്തുന്ന തീവണ്ടിയില്‍നിന്ന് പച്ചക്കറി ഇറക്കി ഉഷാറോടെ രാവിലെ മാഹിയിലെത്തും.
പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കള്‍ വാങ്ങുന്നത്. ശേഷം തീവണ്ടിവഴി മാഹിയിലേക്ക് വരും. മാഹി ദേശീയപാതയോരത്താണ് കച്ചവടം. മാഹിയിലേക്ക് വരുമ്പോള്‍ കൈയില്‍ പത്തിലധികം പ്ലാസ്റ്റിക് ബാഗുകളുണ്ടാകും.