Video | പ്രായം വെറും അക്കം, നൃത്തമാണ് ഇഷ്ടം; മകള്‍ക്കൊപ്പം അരങ്ങിലേക്ക്

മകള്‍ ഇന്ദുവുമൊത്ത് മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള പരിശീലനത്തിലാണ് ശ്രീപാര്‍വ്വതി. സപ്തതി കഴിഞ്ഞതേയുള്ളു. തേവര നൊവേന പള്ളിയുടെ അടുത്ത് പാപ്പു ആശാന്‍ റോഡിലെ ഇന്ദൂസ് ഹോമില്‍ നൃത്തപരിശീലനം തകൃതിയാണ്. മുട്ടുവേദനയെക്കുറിച്ചൊക്കെ പറഞ്ഞ് മിക്കവരും ഒതുങ്ങിക്കൂടുന്ന പ്രായത്തില്‍ നൃത്തചുവടുവെക്കുന്നു ശ്രീപാര്‍വ്വതി. 28ന് വൈകീട്ട് 6.30ന് ചങ്ങമ്പുഴ പാര്‍ക്കില്‍ ഇടപ്പള്ളി നൃത്താസ്വാദകസദസ്സിന്റെ ആഭിമുഖ്യത്തിലാണ് അമ്മയും മകളും അരങ്ങിലെത്തുന്നത്. ഒന്നര മണിക്കൂര്‍ നീളുന്ന പരിപാടിയില്‍ ആറ് ഐറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. പാലക്കാട് എലപ്പുള്ളി വേങ്ങോടി സ്വദേശിയായ ശ്രീപാര്‍വ്വതി 21-ാം വയസില്‍ വിവാഹം കഴിഞ്ഞ് കുടുംബത്തിരക്കുകളായതോടെയാണ് അരങ്ങ് വിട്ടത്.