കായംകുളം - ഹരിപ്പാട് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാല് മരണം
കായംകുളം - ഹരിപ്പാട് ദേശീയപാതയില്‍ കരിയിലക്കുളങ്ങരയില്‍ ഉണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച നാലു പേരും കായംകുളം സ്വദേശികളാണ്. കരിയിലക്കുളങ്ങര പോലീസ് സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവാ കാറും കായംകുളം ഭാഗത്തേക്ക് മണല്‍ കയറ്റി വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: