ബക്കറ്റ് ഉയര്‍ത്തി ഓടിച്ചു; കുതിരാനിലെ 104 ലൈറ്റുകളും ക്യാമറകളും തകര്‍ത്ത് ടിപ്പര്‍
പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ച് കുതിരാനിലെ 104 ലൈറ്റുകളും ക്യാമറകളും തകര്‍ത്ത് ടിപ്പര്‍. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. 90 മീറ്റര്‍ ദൂരത്തിലാണ് നാശനഷ്ടം സംഭവിച്ചത്. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകളും പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകളുമാണ് തകര്‍ന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല.
Content Highlights: