കായിക മേഖലയിലുണ്ടോ സത്യം, സമത്വം, സ്വാതന്ത്ര്യം; തുറന്ന് പറച്ചിലുകളുടെ വേദിയായി മാതൃഭൂമി സംവാദം
കായിക മേഖല നേരിടുന്ന പ്രശ്നങ്ങളുടെ തുറന്നു പറച്ചിലുകളുടെ വേദിയായി മാറി മാതൃഭൂമി സംവാദം. കായിക മേഖലയിലെ സത്യവും സമത്വവും സ്വാതന്ത്ര്യവും എന്ന വിഷയത്തിലാണ് മാതൃഭൂമി കോതമംഗലം എം എ കോളേജുമായി സഹകരിച്ച് സംവാദം സംഘടിപ്പിച്ചത്. എം എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ.വിന്നി വർഗീസ് സംവാദം ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ നിറത്തിന്റെ പേരിൽ ഇന്നും നടക്കുന്ന വേർതിരിവും പെൺകുട്ടികൾ നേരിടുന്ന വിവേചനങ്ങളുമടക്കമുള്ള വിഷയങ്ങൾ സംവാദത്തിന്റെ ഭാഗമായി.
Inshort: Mathrubhumi, in collaboration with MA College, Kothamangalam, hosted a debate on truth, equality, and freedom in sports, addressing discrimination and inequality.
