കളരിയിൽ തിളങ്ങി കനകം

കളരിയില്‍ എത്തിയാല്‍ പിന്നെ എഴുപത്തിയേഴുകാരി കനകം പ്രഭാകരന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ്. ആയോധന മുറകള്‍ മനപ്പാഠമാക്കാന്‍   വായിത്താരികള്‍ കൃത്യമായി കാതോര്‍ത്ത് യഥാക്രമം ചെയ്യുന്ന കുട്ടി.. 2016 ല്‍ ദക്ഷിണഭാരത കളരിയുടെ പരിശീലക  കൂടിയായ മെറീന അശ്വനിയുടെ യോഗാ ക്ലാസില്‍ പഠിക്കാന്‍ എത്തിയതാണ് കനകമ്മ. ശേഷം 2020ല്‍ വനിതാ കളരി സംഘടിപ്പിക്കുന്ന വീരാംഗന എന്ന കളരിപ്പയറ്റ് പ്രദര്‍ശനത്തിന് പങ്കെടുക്കാനുളള  ആഗ്രഹം പറഞ്ഞു. അതോടെയാണ് കനകമ്മ കളരിയിലേക്ക് എത്തുന്നത്. നാല് വര്‍ഷമായി മത്സരങ്ങളില്‍ പങ്കെടുക്കാനുളള പരിശീലനം മാത്രം നേടി. കനകമ്മയുടെ കളിരിപ്പയറ്റ് പഠിക്കണമെന്ന ആഗ്രഹവും പ്രയത്‌നവും മനസിലാക്കിയ  മെറീനയുടെ ആവശ്യപ്രകാരമാണ് സ്ഥിരം ക്ലാസുകളിലേക്ക് വിളിച്ചത്. കനകത്തിന്റെ മൂന്നു പെൺമക്കളുടെയും വിവാഹം കഴിഞ്ഞു.മക്കളും   ഭർത്താവ് പ്രഭാകരനും നല്ല പ്രോത്സാഹനമെന്ന് കനകം പറയുന്നു.
 

Content Highlights: kankam kalari training