തുടർച്ചയായ പനി, ക്ഷീണം; അവഗണിക്കരുത് കുട്ടികളിലെ കാൻസർ മുന്നറിയിപ്പുകൾ
ജലത്തിൽ വീഴുന്ന ഒരിറ്റ് മഷി പോലെയാണ് കാൻസർ രോഗ കോശങ്ങൾ മനുഷ്യ ശരീരത്തിലേക്ക് പടർന്നുപിടിക്കുന്നത്. കാൻസർ ലക്ഷണങ്ങൾ പലപ്പോഴും ശരീരം കാണിച്ചാലും മിക്കപ്പോഴും അതെല്ലാം അവഗണിക്കാറാണ് പതിവ്. നേരത്തെ കണ്ടെത്തൽ കാൻസർ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പല കാൻസറുകളും ആരംഭഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് സുഖപ്പെടുത്താൻ കഴിയും. ജീവിതശൈലി, പുകവലി, മദ്യപാനം, അസന്തുലിത ആഹാരം, വ്യായാമക്കുറവ്, പരിസ്ഥിതി മലിനീകരണം, ചില വൈറസ് ബാധകൾ എന്നിവ കാൻസറിന് കാരണമാകുന്നു. ലോക കാൻസർ ദിനത്തിൽ കാൻസർ രോഗബാധയെക്കുറിച്ച് അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ധർ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.