ജെംഗാബുരു കഴ്സ് ഒരു മുന്നറിയിപ്പാണ്, എല്ലാ മനുഷ്യര്‍ക്കുമുള്ള പാഠം- നാസ്സര്‍

ജെംഗാബുരു കഴ്സ് ഒരു മുന്നറിയിപ്പാണ്, എല്ലാ മനുഷ്യര്‍ക്കുമുള്ള പാഠം- നാസ്സര്‍

ജെംഗാബുരു കഴ്സ് ഒരു മുന്നറിയിപ്പാണ്, എല്ലാ മനുഷ്യര്‍ക്കുമുള്ള പാഠം- നാസ്സര്

Posted by Mathrubhumi on Friday, August 4, 2023

1985 ലാണ് നാസര്‍ എന്ന പ്രതിഭ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷത്തിനിടെ അഞ്ഞൂറിലേറെ സിനിമകള്‍ നാസറിന്റെ അക്കൗണ്ടിലുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച അപൂര്‍വ്വം ചിലതാരങ്ങളിലൊരാളാള്‍. ഇന്ത്യയിലെ ആദ്യ ക്ലൈമറ്റ് ഫിക്ഷന്‍ വെബ്‌സീരീസ് എന്ന ഖ്യാതിയോടെ ഒടിടിയില്‍ സ്ട്രീം ചെയ്യുന്ന ജെംഗാബുരു കഴ്സിലൂടെ വീണ്ടും പ്രേക്ഷകരിലെത്തുകയാണ് നാസര്‍. സമൂഹ്യപ്രസക്തമായ ഒട്ടേറെ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്യുകയും ഒരുപാട് അംഗീകാരങ്ങള്‍ നേടുകയും ചെയ്ത നില മാധബ് പാണ്ടയാണ് സീരീസിന്റെ സംവിധായകന്‍. ഓഗസ്റ്റ് 9 ന് റിലീസിനെത്തുന്ന സീരീസിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പങ്കുവയ്ക്കുകയാണ് നാസര്‍. ഒപ്പം മൂന്ന് പതിറ്റാണ്ടുകളിലേറെ താണ്ടിയ സിനിമാ ജീവിതത്തെക്കുറിച്ചും.

Content Highlights: the jengaburu curse nassar actor interview