ഇതാ താളമെന്ന് എം.എസ്.വി, മലയാളത്തിന് മുഖ്യം രാഗമെന്ന് തമ്പി | Sreekumaran Thampi Interview | Part 03

മലയാള ചലച്ചിത്രഗാന ശാഖ കേട്ടുമതിവരാത്ത പേരാണ് എം.എസ്. വിശ്വനാഥന്‍ എന്ന എം.എസ്.വി. ദക്ഷിണാമൂര്‍ത്തിയും ദേവരാജന്‍ മാസ്റ്ററും അര്‍ജുനന്‍ മാസ്റ്ററും ബാബുരാജുമെല്ലാം സംഗീതജ്ഞന്‍മാരായിരുന്നെങ്കില്‍ എം.എസ്.വി. സംഗീതം തന്നെയായിരുന്നു എന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

അമ്പത് ദശകങ്ങള്‍ പിന്നിട്ട തന്റെ ചലച്ചിത്രഗാന രചനാനുഭവങ്ങളില്‍ നിന്ന് എം.എസ്.വി. എന്ന അടിമുടി സംഗീതവുമൊത്തുള്ള പാട്ടനുഭവങ്ങളെക്കുറിച്ച് പറയുകയാണ് തമ്പി. എം.എസ്.വിയോടൊത്ത് മലയാളത്തിന് സമ്മാനിച്ച ആദ്യഗാനമായ 'ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി' എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും തമ്പി സംസാരിക്കുന്നു.

ആദ്യകാലങ്ങളില്‍ മലയാളത്തില്‍ വരികള്‍ക്കനുസരിച്ച് സംഗീതം നിര്‍വഹിക്കുന്നതും തമിഴില്‍ സംഗീതത്തിനനുസരിച്ച് ഗാനമുണ്ടാക്കുന്നതും തമ്പി വിശദമാക്കുന്നു. രാഗങ്ങളിലധിഷ്ഠിതമായ മലയാളചലച്ചിത്രഗാനങ്ങളുടെ മനോഹാരിതയില്‍ അമ്പരന്നുപോയ മലയാളിയായ എം.എസ്. വിശ്വനാഥന്‍ എന്ന സംഗീതപ്രതിഭയെ ആഴത്തില്‍ അടയാളപ്പെടുത്തുകയാണ് ഇവിടെ.

എം.എസ്.വിയോടൊത്ത് മലയാളത്തിന് സമ്മാനിച്ച ആദ്യഗാനമായ ഈശ്വരനൊരിക്കല്‍ വിരുന്നിനുപോയി എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പിന്നാമ്പുറങ്ങളെക്കുറിച്ചും തമ്പി സംസാരിക്കുന്നു.

Content Highlights: Sreekumaran Thampi, MS Viswanathan, V Dakshinamoorthy, Devarajan master, Baburaj