ഡയറിയിലെ ഒരു പേര്, നട്ടെല്ല് തകർത്ത പോലീസ് ക്രൂരത: മുത്തങ്ങയുടെ ചോരയോർമകളിൽ കെ.കെ സുരേന്ദ്രൻ

കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ് മുത്തങ്ങ സമരം. ആദിവാസികളുടെ ഭൂമിയവകാശവുമായി ബന്ധപ്പെട്ട പ്രക്ഷോഭവും തുടർന്നുണ്ടായ പോലീസ് നടപടിയും വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. 23 വർഷത്തിന് ശേഷം മുത്തങ്ങ സംഭവത്തിൽ കോടതി വിധി വരുമ്പോൾ, അന്നത്തെ പോലീസ് നടപടിയുടെ നടുക്കുന്ന ഓർമകളുമായി ജീവിക്കുകയാണ് അധ്യാപകനായ കെ.കെ. സുരേന്ദ്രൻ. സമരനേതാവ് ഗീതാനന്ദന്റെ ഡയറിയിൽ തന്റെ പേരും ഫോൺ നമ്പറും കണ്ടെത്തിയതിന്റെ പേരിലാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് സുരേന്ദ്രൻ പറയുന്നു. തുടർന്ന് നേരിട്ട ക്രൂരമായ മർദനത്തിന്റെ ഓർമകൾ ഇന്നും അദ്ദേഹത്തെ വിട്ടൊഴിഞ്ഞിട്ടില്ല.