'ഞങ്ങൾ ഏറ്റവും കൂടുതൽ സംസാരിച്ച വിഷയം പാർട്ടിയാണ്'- ഓണവിശേഷങ്ങളുമായി ആര്യയും സച്ചിനും
തിരുവനന്തപുരത്തിന് പുറത്ത് ആദ്യത്തെ ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയുടെ വീട്ടിലാണ് ആര്യയുടെ ഇത്തവണത്തെ ഓണം. വിവാഹ ശേഷമുളള ആദ്യത്തെ ഓണമാണെങ്കിലും വലിയ ആഘോഷ പരിപാടികളൊന്നും പ്ലാൻ ചെയ്തിട്ടില്ലെന്ന് പറയുന്നു സച്ചിനും ആര്യയും.
രണ്ട് പേർക്കും ഒരുപോലെ താൽപര്യം ഉള്ള ഓരോയൊരു കാര്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. ഞങ്ങളെ ഒന്നിപ്പിച്ചതും പാർട്ടിയാണ്. പാർട്ടി വിശ്വസിച്ച് ഏൽപ്പിച്ച സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നവരായതിനാൽ മറ്റെന്തിനേക്കാളും പ്രാധാന്യം ഈ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ തന്നെയായിരിക്കുമെന്നും സച്ചിനും ആര്യയും പറയുന്നു. ഓണവിശേഷങ്ങളും പ്രണയവും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും സച്ചിനും ആര്യയും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
Content Highlights: Mayor Arya Rajendran and husband sachin dev mla interview