'എന്തെങ്കിലും പറഞ്ഞുപോയാൽ അത് മതിയല്ലോ, അതോണ്ടാ മിണ്ടാതിരിക്കുന്നത്' - സൗബിൻ ഷാഹിർ | Talkies

വെള്ളരി പട്ടണം ഒരു രാഷ്ട്രീയ സിനിമയല്ല, മറിച്ച് തമാശങ്ങൾ നിറഞ്ഞൊരു കുടുംബ ചിത്രമാണെന്ന് മഞ്ജുവാര്യർ. രാഷ്ട്രീയം തീരെ വശമില്ലാത്ത താനും സൗബിനും വളരെ കഷ്ടപ്പെട്ടാണ് ചിത്രത്തിലെ കടിച്ചാൽ പൊട്ടാത്ത ഡയലോ​ഗുകൾ പഠിച്ചെടുത്തതെന്നും മ‍ഞ്ജു പറഞ്ഞു. മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തിയ വെള്ളരി പട്ടണം മാർച്ച് 24നാണ് പുറത്തിറങ്ങിയത്. നവാ​ഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്ത ചിത്രത്തിൽ കൃഷ്ണശങ്കർ, സലിം കുമാർ, ശബരീഷ് വർമ, പ്രമോദ് വെളിയനാട് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlights: Vellari Pattanam Crew Interview