പാണക്കാട് തങ്ങളെ രോഗാവസ്ഥയില്‍ ഇഡിയ്ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു: കെ.ടി.ജലീല്‍

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ രോഗാവസ്ഥയില്‍ ഇഡിയ്ക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞുവെന്ന് കെ.ടി.ജലീല്‍. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയ്യാത്തതും അറിയാത്തതുമായ കാര്യത്തിന്റെ പേരിലാണ് അദ്ദേഹത്തിന് നോട്ടീസ് കിട്ടിയത്. ഏതാണ് പത്ത് കോടിരൂപ ചന്ദ്രികയിലൂടെ വെളുപ്പിക്കപ്പെട്ടു. അത് ചെയ്തിട്ടില്ലാത്ത തങ്ങള്‍ക്കാണ് ആ കുറ്റത്തിന്റെ പേരില്‍ നോട്ടീസ് കിട്ടിയത്. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാന്‍ ഏതറ്റം വരേയും പോവുമെന്ന് കെടി ജലീല്‍. കുഞ്ഞാലിക്കുട്ടിഒരു ഡെയ്ഞ്ചറസ് മാനിപ്പുലേറ്ററാണെന്നും കെടി ജലീല്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

Content Highlights: