‘ഇനിയും നിശബ്ദത പാലിച്ചിരിക്കേണ്ടതില്ലെന്ന ബോധ്യപ്പെടലിൽ നിന്നാണ് ഈ തുറന്ന് പറച്ചിൽ’

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് ഒൻപത് വർഷങ്ങൾ പൂർത്തിയാകുന്നു. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പറയുന്നതിനും പഠിക്കുന്നതിനും പരിഹരിക്കുന്നതിനും കമ്മിറ്റികളും കമ്മിഷനുമുണ്ടായി. പക്ഷേ സിനിമയിലെ സ്ത്രീ കൂട്ടായ്മ ശബ്ദമുയർത്തിയ ഒൻപതു വർഷങ്ങൾക്ക് ഇപ്പുറവും തൊഴിൽ സ്ഥലത്ത് അപമാനിക്കപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും മുൻ എംഎൽഎയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നിർമാതാവും അധ്യാപികയുമായ ഡോ. ആശ ആച്ചി ജോസഫ്. ഇനിയും നിശബ്ദത പാലിച്ചിരിക്കേണ്ടതില്ലെന്ന ബോധ്യപ്പെടലിൽ നിന്നാണ് ഇപ്പോൾ ഇത്തരമൊരു തുറന്ന് പറച്ചിൽ നടത്തേണ്ടി വന്നതെന്നും പറയുകയാണ് ഡോ. ആശ.