അഞ്ച് മിനിറ്റ് സംസാരിച്ചപ്പോൾ മനസ്സിലായി എസ്.ജെ.സൂര്യ സർ ഒരു കുട്ടിയെപ്പോലെയാണെന്ന്- രാഘവ ലോറൻസ്
എസ്.ജെ.സൂര്യയുടെ വലിയ ഫാനാണ് ഞാൻ, ഞാൻ കരുതിയിരുന്നത് അദ്ദേഹം വളരെ സൈലന്റായ ഒരാളാണെന്നായിരുന്നു. എന്നാൽ സെറ്റിലെത്തി അഞ്ച് മിനിറ്റ് സംസാരിച്ചപ്പോൾ മനസ്സിലായി എസ്.ജെ.സൂര്യ സർ ഒരു കുട്ടിയെപ്പോലെയാണെന്ന്. ഈഗോയില്ലാത്ത, മനസ്സിലുള്ളത് മാത്രം പുറത്തുകാണിക്കുന്ന പ്യുവർ ആയ മനുഷ്യനാണ് അദ്ദേഹം- സംവിധായകനും നടനും ഡാൻസ് മാസ്റ്ററുമായ രാഘവ ലോറൻസ് പറയുന്നു.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ട ഡബിൾ എക്സിന്റെ വിശേഷങ്ങൾ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം മാതൃഭൂമി ഡോട്ട് കോം ടാക്കീസിൽ പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. 2014ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ജിഗർതണ്ടയുടെ രണ്ടാം ഭാഗമായാണ് ജിഗർതണ്ട ഡബിൾ എക്സ് എത്തുന്നത്. ഷൈൻ ടോം ചാക്കോ, നിമിഷ സജയൻ എന്നിവരും ചിത്രത്തിൽ മികച്ച കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Content Highlights: Jigarthanda DoubleX Team Interview, SJ Suryah Raghava Lawrence Interview, Shine Tom Chacko