'ജനാധിപത്യ ഇന്ത്യ നിലനിൽക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്' -കെ.ജെ.ഷൈൻ

.
.
ജനാധിപത്യ ഇന്ത്യ നിലനിൽക്കണോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്ന് എറണാകുളത്തെ സിപിഎം സ്ഥാനാർഥി കെ.ജെ.ഷൈൻ. തിരഞ്ഞെടുപ്പിനെ വരെ അ‌ട്ടിമറിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഈ രീതിയിൽ ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നുപോലും ആശങ്കയുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പായാകും ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കാണുക. അ‌ത് ഇടതുപക്ഷത്തിന് അ‌നുകൂലമാകും -അ‌വർ കൂട്ടിച്ചേർത്തു. ലോക്സഭാ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അ‌ംഗീകാരത്തിൽ സന്തോഷമുണ്ടെന്നും ഷൈൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: interview with ldf candidate kj shine